പുന്നക്കുന്ന് ഹോളി ട്രിനിറ്റി കോൺവെന്റിലെ അന്തവാസികളോടൊപ്പം കാരുണ്യദിനം ആചരിച്ച് കേരളാ കോൺഗ്രസ് എം
വെള്ളരിക്കുണ്ട് : യശശരീരനായ കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ 93ആം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. കേരളാ കോൺഗ്രസ് എം കാസർഗോഡ് ജില്ലാ കമ്മിറ്റി പുന്നക്കുന്നിൽ ഉള്ള ഹോളി ട്രിനിറ്റി കോൺവെന്റിലെ അന്തവാസികളോടൊത് സ്നേഹവിരുന്നൊരുക്കി ആചരിച്ചു. ചടങ്ങിൽ വച്ചു പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സജി മറ്റത്തിലിനെ ആദരിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ശ്രീ സജി സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസ് ചെന്നാക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ ബിജു തുളിശ്ശേരി, ബേബി പുതുമന, മാത്യു കാഞ്ഞിരത്തിങ്കൽ, സൈമൺ മൊട്ടയാനിയിൽ, ജോജി പാലമറ്റം എന്നിവർ സംസാരിച്ചു.
No comments