പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രകൃതി പാള പ്ലേറ്റ് യൂണിറ്റ് വനിതാ സംരംഭം ബളാൽ പാടിയിൽ പ്രവർത്തനം ആരംഭിച്ചു
ബളാൽ: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതാ തൊഴിൽ സംരംഭങ്ങളുടെ ഭാഗമായി ബളാൽ പഞ്ചായത്തിലെ പാടിയിൽ ആരംഭിച്ച പ്രകൃതി പാള പാത്രം നിർമ്മാണ യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ധന്യ ദേവീദാസ് എന്നിവർ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ കെ. ജി. ബിജുകുമാർ പദ്ധതി വിശദീകരണം നടത്തി., ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിയും, യൂണിയൻ ബാങ്കിന്റെ സാമ്പത്തിക പിന്തുണയും കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫാദർ ജോസഫ് പൂവത്തൊലിൽ. ഫാദർ ജിന്റോ പാണാം കുഴിയിൽ എന്നിവർ പ്രഭാഷണം നടത്തി.
പരിപാടിക്ക് പഞ്ചായത്ത് മെമ്പർ മിനി ആന്റണി സ്വാഗതവും, കുടുംബശ്രീ എം. ഇ. സി. ഷൈനി തോമസ് നന്ദിയും പറഞ്ഞു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി കഴിഞ്ഞ 5വർഷത്തിനുള്ളിൽ ഒരു കോടി രൂപയുടെ സാമ്പത്തിക പിന്തുണ വനിതാ തൊഴിൽ മേഖലയിൽ നൽകിയിട്ടുണ്ടെന്നും അത് വഴി വിവിധ സംരംഭങ്ങളിലൂടെ നിരവധി ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനു കഴിഞ്ഞിട്ടുണ്ടെന്നും ഇതിനു റി ബിൽഡ് കേരള ടീമിന്റെ നല്ല പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു
No comments