വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും
വെള്ളരിക്കുണ്ട് : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നരേന്ദ്രമോദി ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ,ചരിത്രത്തിന്റെ അപനിർമ്മിതിക്കായി ഇടപെടുകയും 'മഹാത്മാ ഗാന്ധി'യുടെ നാമം പോലും മായ്ക്കാൻ വിഫലശ്രമം നടത്തുകയും ചെയ്യുന്ന ആർ.എസ്.എസിന്റെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരം ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സബ്. പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എംപി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ലത ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അലക്സ് നെടികാല . . ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ചാക്കോ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷോബി ജോസഫ് . മിനി മാത്യു .പി വി ജിത തുടങ്ങിയവർ പ്രസംഗിച്ചു.
സിബിച്ചൻ പുളിങ്കാല സ്വാഗതവും ഷ ഷാജൻ ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ.കെ സുരേന്ദ്രൻ . കെഎം ബെന്നി . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ ദേവിദാസ് . മിനി ആന്റണി . എവി ശ്യാമള , . ടി വി ചന്ദ്രൻ . ലക്ഷമി കുഞ്ഞികൃഷ്ണൻ. ജോസ് മാത്യു . ഐഎൻടിയുസി നേതാക്കളായ ഷിജ റോബർട്ട് .. പ്രസന്ന ഇടത്തോട് .. തുടങ്ങിയവർ നേതൃത്വം നൽകി
No comments