കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഉന്നതികളോട് പഞ്ചായത്ത് ഭരണസമിതിയുടെ തൊട്ട് കൂട്ടായ്മക്കെതിരയും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
കരിന്തളം : കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഉന്നതികളോട് പഞ്ചായത്ത് ഭരണസമിതിക്ക് തൊട്ട് കൂട്ടായ്മക്കെതിരയും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നെതിരെയും കോൺഗ്രസിൻ്റെ പ്രതിഷേധ ധർണ്ണ നടത്തി.കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ കാല ഭരണസമിതി അംഗീകരിച്ച എം പി രാജ്മോഹൻ ഉണ്ണിത്താൻ്റെ ഫണ്ടിൽ നിന്ന് അനുവദിച്ച മിനിഹൈമാസ് ലൈറ്റിന് അനുമതി നിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി. ആദ്യ ഘട്ടമായ് നാല് ഉന്നതികളിലേക്കാണ് എം പി ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിച്ച ഹൈമാസ് ലൈറ്റിന് പഞ്ചായത്ത് ബോർഡിൻ്റെ അനുമതിക്കായ് ബ്ലോക്ക് പഞ്ചായത്ത് മുഖേന പഞ്ചായത്തിൽ എത്തിയ ഓർഡർ കഴിഞ്ഞ ഒരു മാസമായ് പൂഴ്ത്തിവെച്ചിട്ട് എം പി ഒഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശാനുസരണം UDF പഞ്ചായത്ത് മെമ്പർമാരും, മുൻ കോൺഗ്രസ് ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ചതിൻ്റെയടിസ്ഥാനത്തിൽ അടുത്ത ബോർഡ് യോഗത്തിൽ നിർബന്ധമായും അജണ്ടയിൽ ഉൾപ്പെടുത്തി അനുമതി നല്കുമെന്ന് ഉറപ്പ് നല്കിയിട്ടും. അജണ്ടയിൽ ഉൾപ്പെടുത്താതെ പഞ്ചായത്തിലെ പട്ടിക വർഗ ഉന്നതികളോട് പഞ്ചായത്ത് സെക്രട്ടറിയും ,പ്രസിഡൻ്റും നെറികേട് കാണിച്ച് മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
അടിസ്ഥാന ജനവിഭാഗത്തിൻ്റെ ഉന്നമനത്തിനായ് കോൺഗ്രസ് കൊണ്ട് വന്ന തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ കോൺഗ്രസ് പ്രവർത്തകർ അനുവദിക്കില്ലെന്നും തൊഴിലാളികൾക്ക് തൊഴിൽദിനം ലഭിക്കാതെ വന്നാൽ സമരത്തിൻ്റെ സ്വഭാവം മാറുമെന്നും കഴിഞ്ഞ ഭരണസമിതിയുടെ തുടർച്ചയാണ് ഈ ഭരണസമിതിയെന്ന ബോധം ഉൾകൊള്ളാതെ MPയോടുള്ള രാഷ്ട്രീയ എതിർപ്പ് മൂലം വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നിഷേധിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും പഞ്ചായത്ത് മെമ്പർമാരോടൊപ്പം അതിശക്തമായസമരത്തിന് പഞ്ചയത്ത് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അതുകൊണ്ട് കഴിഞ്ഞ ഭരണസമിതി അനുവദിച്ച ഹൈമാസ് ലൈറ്റുകൾക്കും, കലക്ട്രറ്റിൽ നിന്ന് ടെണ്ടറായ ലൈറ്റുകൾക്ക് എത്രയും പെട്ടെന്ന് അനുമതി നല്കി പണിയാരംഭിക്കണമെന്നും നേതാക്കൾ മുന്നറിയിപ്പ് നല്കി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരം കെപിസിസി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ , UDF കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി വി ഭാവനൻ, നേതാക്കളായ സി ഒ സജി, സി വി ഗോപകുമാർ, ദിനേശൻ പെരിയങ്ങാനം, കെ പി ബാലകൃഷ്ണൻ , സിജോ പി ജോസഫ്,നൗഷാദ് കാളിയാനം, സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , ഗീതാ രാമചന്ദ്രൻ, അശോകൻ ആറളം, ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സംസാരിച്ചു., പ്രതിഷേധ ധർണയ്ക്ക് മുന്നോടിയായ് പ്രതിഷേധപ്രകടനത്തിനു കുഞ്ഞു മാണി,റെജി തോമസ്, ഹമീദ്ദ് കാലിച്ചാമരം, കെ വിജയൻ, വിജിമോൻ കെ.കെ.,ജോണികുന്നാണി , ശോഭന പരപ്പ സിന്ധു വിജയകുമാർ, തുടങ്ങിയവർ നേതൃത്വം നല്കി.
No comments