ബേക്കൽ ബി ആർ സി യിലെ കളിയങ്കണം പരിശീലനത്തിന് തുടക്കമായി
ഉദുമ: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിധിയിലെ പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കായി കക്ഷമത വർധിപ്പിക്കാനുള്ള കളിയങ്കണം (കിഡ്‌സ് അത് ലെറ്റിക്സ്) : പരിപാടി ഗവ. ഹയർ സെക്കന്ററി വിദ്യാലയത്തിൽ വച്ച് തുടക്കമായി. സമഗ്ര ശിക്ഷാ കേരളം സ്‌റ്റാർസ് പദ്ധതി യുടെ ഭാഗമായാണ് ഈ പരിപാടി. പഠനത്തോടൊപ്പം കായിക ക്ഷമത ഉറപ്പുവരുത്താൻ ആറുതരം കളിയുപകരണങ്ങളാ യ
ഹുലാഹുപ്സ‌്, എജിലിറ്റി ഹഡിൽസ്, ബിൻബാഗ്, കോണു കൾ, റിംഗ്, ടെന്നീസ് ബോൾ എന്നിവയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.
ശാരീരിക ക്ഷമതയ്ക്കൊപ്പം സമയം, ദൂരം, സംഖ്യാബോധം, സാമൂ ഹികബോധം എന്നിവ ആർജി ക്കുന്ന വിധത്തിലാണു കളികൾ രൂപപ്പെടുത്തിയത്.
ശ്വസനക്ഷമത, പേശികളുടെ കരുത്ത് എന്നിവ മെച്ചപ്പെടുത്താ : നുള്ള ലളിതമായ കളികൾ പ്രവർ ത്തനത്തിലുണ്ട്. കുട്ടികൾക്കു മാ നസികോല്ലാസം വളർത്താൻ എയ്റോബിക്സ്, വെൽനെസ് ഡാൻസ്, കിഡ്‌സ് യോഗ എന്നി വയുമുണ്ട്.
ഉപകരണങ്ങൾ ലഭിച്ച ബി ആർ സി പരിധിയിലെ മുഴുവൻ എൽ.പി വിദ്യാല യങ്ങളിലെ അധ്യാപകർക്കുള്ള പരിശീലനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബേക്കൽ ബി.പി.സി അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. ട്രയിനർ പി.എം മുഹമ്മദലി സ്വാഗതവും, ജി എച്ച് എസ് എസ് ഉദുമ പ്രിൻസിപ്പാൾ ഡോ. ദിലീപ് കുമാർ, ഹെഡ് മിസ്ട്രസ് ആശ ടീച്ചർ, ശ്യാമള എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. സ്പെഷ്യലിസ്റ്റ് അധ്യാപകൻ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
പുരുഷോത്തമൻ, നിത, രാജശ്രീ എന്നിവരാണ് കളിയങ്കണം പരിപാടിക്ക് നേത്യത്വം നൽകുന്നത്.
No comments