കർഷക സമരത്തിന് പിന്തുണയുമായി പെൻഷൻകാരും.. വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ പരപ്പ മണ്ഡലം കമ്മിറ്റി
വെള്ളരിക്കുണ്ട്. : വന്യജീവികൾക്കുമാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേർസ് അസ്സോസ്സിയേഷൻ പരപ്പമണ്ഡലം കമ്മിറ്റിയംഗങ്ങൾ സത്യഗ്രഹ പന്തലിലെത്തി. സംഘടനയുടെ മണ്ഡലം സെക്രട്ടറി കൂടിയായ ബളാൽ ഗ്രാമപഞ്ചായത്തംഗം സി.വി ശ്രീധരൻ കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ ഭാഗമായി നടത്തിവരുന്ന 24 മണിക്കൂർ ഉപവാസത്തോട് ഐക്യദാർ
ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് സംഘടനാ പ്രവർത്തകരെത്തിയത്. ഐക്യദാർഢ്യ സമ്മേളനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് രാജു കട്ടക്കയംഅദ്ധ്യക്ഷതവഹിച്ചു. സംഘടനയുടെ സംസ്ഥാന സമിതിയം ടി.കെ. എവ്ജിൻ മുഖ്യ പ്രഭാഷണം നടത്തി സി.എ. ജോസഫ്, എം.ഡി ദേവസ്യാ , ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജയിൻ തുടങ്ങിയവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പി.ജെ. ജോർജ്ജ്, കെ. കുഞമ്പു നായർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.
No comments