Breaking News

തൃക്കരിപ്പൂരിൽ 15 കോടിയുടെ
 പദ്ധതികൾക്ക് അനുമതി.. വരക്കാട് ഏച്ചിപ്പൊയിൽ മണ്ഡപം റോഡ്, മാങ്ങോട് നരമ്പച്ചേരി കണ്ണൻകുന്ന് റോഡ് എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തി


നീലേശ്വരം : സംസ്ഥാന ബജറ്റിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ 15 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് അനുമതി ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. ചീമേനി കുന്നുംകൈ റോഡിൽ കാനോത്തപ്പൊയിൽ പാലം നിർമാണത്തിന് അഞ്ചുകോടിയും നീലേശ്വരത്ത് ഇ എം എസ് ടൗൺഹാൾ നിർമാണത്തിന് അഞ്ചുകോടിയും കാലിക്കടവ് കുറച്ചേരി പരപ്പച്ചാൽ റോഡിന് രണ്ടുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. നീലേശ്വരം ബ്ലോക്ക് ഓഫീസ്- പാലായി റഗുലേറ്റർ കം ബ്രിഡ്ജ് കൂക്കോട്ട് കയ്യൂർ റോഡ് വികസിപ്പിക്കാൻ രണ്ടുകോടിയും വകയിരുത്തി. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ മുതൽ കവ്വായി കായലിലൂടെ തയ്യൽ സൗത്ത് വരെ ആയി കേന്ദ്രീകരിച്ച് ടൂറിസം മേഖലയിൽ സർവീസ് നടത്തുന്നതിന് കറ്റമറൈൻ ബോട്ട് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ നെടുമ്പ - ഓലാട്ട് - പാലക്കുന്ന് റോഡ്, പൊന്മാലം- അമിഞ്ഞിക്കോട് - പാലത്തേര - പുലിക്കുണ്ട് ചെമ്പകാനം റോഡ് മെക്കാഡം ടാറിങ്, മൗക്കോട് - കുണ്ടംതട്ട് ജങ്ഷൻ റോഡ് മെക്കാഡം ടാറിങ്, പടന്ന തെക്കേക്കാട് റിവർഡ് പാർക്ക്, പള്ളിക്കര - കുഞ്ഞിപ്പുളിക്കാൽ താലൂക്ക് ആശുപ്രതി ബൈപ്പാസ് റോഡ് മെക്കാഡം ടാറിങ്, കയ്യൂർ ചൂട്ടേൻപാറ ടൂറിസം പദ്ധതി, കാക്കടവ് - ബെഡൂർ- കമ്പല്ലൂർ റോഡ്, ചന്തേര റെയിൽ ഓവർ ബ്രിഡ്ജ് നിർമാണം, അഴിത്തല ടൂറിസം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം, തൈക്കടപ്പുറം സ്റ്റോർ അഴിത്തല റോഡ് മെക്കാഡം ടാറിങ്, ചെറുവത്തൂർ വില്ലേജ് ഓഫീസ് കണ്ണങ്കൈ കാരിയിൽ കിഴക്കേമുറി എരിഞ്ഞിക്കീൽ റോഡ് മെക്കാഡം ടാറിങ്, വരക്കാട് ഏച്ചിപ്പൊയിൽ മണ്ഡപം റോഡ്, മാങ്ങോട് നരമ്പച്ചേരി കണ്ണൻകുന്ന് റോഡ് എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തി.കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ മുതൽ കവ്വായി കായലിലൂടെ തയ്യൽ സൗത്ത് വരെ ആയിറ്റി കേന്ദ്രീകരിച്ച് ടൂറിസം മേഖലയിൽ സർവീസ് നടത്തുന്നതിന് കറ്റമറൈൻ ബോട്ട് ഒരു കോടി രൂപ നീക്കിവച്ചു.

No comments