പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ വെള്ളരിക്കുണ്ട് എസ് ബി ഐക്ക് മുന്നിൽ പ്രതിഷേധസമരം നടത്തി
വെള്ളരിക്കുണ്ട് : പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിന്റെയും ഐ.ബി.എ യുടെയും നിലപാടിനെതിരെ U FBU നേതൃത്വത്തിൽ 2026 ജനുവരി 27 ന് നടത്തുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി വെള്ളരിക്കുണ്ട് എസ് ബി ഐയുടെ മുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
സമരത്തിന് ആധാരമായ കാര്യങ്ങൾ ആസാദ് കുമാർ മോഹൻ (SBIOA) വിശദീകരിച്ചു സംസാരിച്ചു. വിനു കുമാർ.എം (AIBEA ) വിനോദ് കെ.വി (BEFI) തുടങ്ങിയവർ പ്രകടനത്തിന് ആശംസ അർപ്പിച്ച് സംസാരിച്ചു
No comments