Breaking News

നവീകരിച്ച കണ്ണിവയൽ - നിരത്തുംതട്ട് റോഡ് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി ഉത്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : നാലര മീറ്റർ വീതിയിൽ നവീകരിച്ച കണ്ണിവയൽ നിരത്തുതട്ട് റോഡ് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി ഉത്ഘാടനം ചെയ്തു. 2025 - 26 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡ് വികസന സമിതി കൺവീനർ ശ്രി. സണ്ണി ചെങ്ങാലിക്കുന്നേൽ, ശ്രി. റോബിൻ അരീപ്പറമ്പിൽ , സിസ്റ്റ്ർ  ലിനറ്റ് ,  ജോർജുകുട്ടി കുന്നേൽ,ശ്രി. ജോസഫ് പടിഞ്ഞാറയിൽ എന്നിവർ പ്രസംഗിച്ചു. വികസന സമിതി കൺവീനർ സണ്ണി ചെങ്ങാലിക്കുന്നേൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് മുത്തോലിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

No comments