ടൂറിസം വകുപ്പുദ്യോഗസ്ഥർ റാണിപുരം DTPC കേന്ദ്രം സന്ദർശിച്ചു റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റപണികൾ നടത്തി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ
റാണിപുരം: റാണിപുരത്ത് നവീകരണ പ്രവർത്തനം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കാസറഗോഡ് DTPC യുടെ കീഴിലുള്ള ടൂറിസ്റ്റ് കോട്ടേജ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റീട്ട് പ്രിൻസിപ്പൽ ആൻ്റണി സെബാസ്റ്റ്യൻ, കാസറഗോഡ് DTPC സെക്രട്ടറി ജിജേഷ് കുമാർ, ടൂറിസ്റ്റ് അസിസ്റ്റൻ്റ് ഇൻഫൊർമേഷൻ ഓഫീസർ അജു മോഹൻ എന്നിവർ സന്ദർശിച്ച് അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തി
. 9-ാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാനുമായ കെ.ജെ ജെയിംസും കൂടെയുണ്ടായിരുന്നു. കോട്ടേർസുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ട് ഒരു വർഷക്കാലമായെങ്കിലും പൂർത്തികരിക്കാത്തതിൽ വ്യാപകമായ പ്രതിക്ഷേധം ഉയർന്നിരുന്നു. ഇവിടുത്തെ പ്രവൃത്തികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി കെട്ടിട്ടം DTPC യ്ക്ക് കൈമാറണമെന്ന് പുനരുദ്ധാരണ പ്രവർത്തനം നടത്തിക്കൊണ്ടിരിയ്ക്കുന്ന സിൽക്ക് അധികാരികൾക്ക് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകി. കൂടാതെ റാണിപുരത്ത് പ്രവർത്തിയ്ക്കുന്ന ഓർക്കിഡ് വില്ലയുടെ ട്രേഡിംഗും വില്ല സന്ദർശിച്ച് നടത്തുകയുണ്ടായി
ടൂറിസ്റ്റുകൾക്ക് താമസ സ്ഥലത്ത് കൃത്യമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ എന്ന കാര്യങ്ങൾ പരിശോധിച്ചു.
റാണിപുരം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികൾ നടത്തി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പു തന്നെ കേബിൾ ലൈൻ പൂർത്തിയാക്കിയ റാണിപുരം ബി എസ് എൻ എൽ ടവർ കമ്മീഷൻ ചെയ്ത് റാണിപുരം മേഖലയിലെ മൊബൈൽ നെറ്റ് ലഭിക്കാത്ത പ്രശ്നം പരിഹരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബിജി കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു. എസ് മധുസൂദനൻ ,കെ വി ഗണേശൻ ,ഐവിൻ ജോസഫ് , ജോയി ജോസഫ് , സജി മുളവനാൽ, ഷാജി ചാരാത്ത്, അനിൽ വെട്ടിക്കാട്ടിൽ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.
No comments