പനത്തടി പഞ്ചായത്തിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം തീവ്രയഞ്‌ജ പരിപാടി നടന്നു
പാണത്തൂർ: പനത്തടി പഞ്ചായത്തിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം തീവ്രയഞ്‌ജ പരിപാടി പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. വർദ്ധിച്ചു വരുന്ന വന്യജീവി അക്രമണത്തെ ചെറുക്കുന്നതിനും, ജനങ്ങളുടെ സുരക്ഷക്കും കൃഷിക്കാരുടെ കൃഷി ഭൂമി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് വന്യജീവി സംഘർഷ ലഘൂകരണം തീവ്രയഞ്‌ജ പരിപാടി സംഘടിപ്പിച്ചത്.
ജനജാഗ്രതാ സമിതി ഉണർന്ന് പ്രവർത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടക പ്രസംഗത്തിൽ ഉണർത്തി. കൂടാതെ വർദ്ധിച്ചു വരുന്ന കാട്ടുപ്പന്നി ശല്യത്തെ തുരത്താൻ ഷൂട്ടേഴ്സിന്റെ സംഘത്തെ പഞ്ചായത്തിൽ എത്തിക്കേണ്ട കാര്യത്തെ കുറിച്ച് അധികാരികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാഹുൽ.കെ. അദ്ധ്യക്ഷത വഹിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം പഞ്ചായത്ത് തല ആസൂത്രണം എൻ.വി. സത്യൻ (റിസോർസ് പേഴ്സൺ & ഡപ്യൂട്ടി റയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ആർ ടി കാസർഗോഡ് ) അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി, പനത്തടി ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഭവ്യരാജ്, ബി.സുരേഷ് തുടങ്ങിയവർ ആശംസകളറുപ്പിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു എം.പി. സ്വാഗതവും മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ബാബു നന്ദിയും പറഞ്ഞു.
No comments