Breaking News

കാഞ്ഞങ്ങാട് നിയോജമണ്ഡലത്തിലെ മികച്ച ബൂത്ത് ലെവൽ ഓഫീസറായി തിരഞ്ഞെടുത്ത പാണത്തൂർ ജി.ഡബ്യൂ.എച്ച്.എസിലെ കരീം എച്ച്.സി യെ ആദരിച്ചു


പാണത്തൂർ : എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം നടത്തി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ മികച്ച ബി.എൽ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ട പാണത്തൂർ ഗവ: വെൽഫെയർ ഹൈസ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് കരീം എച്ച്.സി യെ സ്കൂൾ വാർഷികത്തിൽ സ്കൂൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. എസ്.ഐ.ആറിലെ മികച്ച പ്രവർത്തനത്തിന് കാസറഗോഡ് ജില്ലാ കലക്ടറുടെ മികച്ച ബി. എൽ.ഓ അവാർഡ് കരീമിന് ലഭിച്ചിരുന്നു. പ്രധാനധ്യാപിക അംബിക കെ, പി.ടി.എ പ്രസിഡണ്ട്  ഷിനോദ് വി.ജി, എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, മദർ പി.ടി.എ പ്രസിഡണ്ട് പുഷ്പ കെ, വി.പി ഫൈസൽറഹ്മാൻ, സലീം കെ.സി, മുനിർ പി.കെ,ഷിബു, എം സുരേഷ് മാസ്റ്റർ, ഉഷ, നിഷ, സുമതി പി.കെ തുടങ്ങിയ കമ്മിറ്റി അംഗങ്ങളും സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു.


No comments