Breaking News

കുണിയ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


കുണിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും വിദ്യാര്‍ഥിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാളിനെയും മറ്റ് ജീവനക്കാരേയും അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാരോപിച്ച് ബേക്കല്‍ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് കോളേജിനെതിരെ സമരത്തിന് ഒരുങ്ങി എന്ന് ആരോപിച്ചാണ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ഷംഷാദിനെ കോളേജില്‍ നിന്നും പുറത്താക്കിയത്. പുറത്താക്കിയതിന് പിന്നാലെ ഷംഷാദ് കോളേജിന്റെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ . കോളേജിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചത്. എന്നാല്‍ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്‍സിപ്പിള്‍ ഡോ.പി.എസ്.ലക്ഷ്മീഭായിയേയും ജീവനക്കാരായ സുധീപ്, മുജീബ് എന്നിവരെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് ബിഎ അറബിക് വിദ്യാര്‍ത്ഥികളായ ഷംസാദ്, മുഹമ്മദ് ജവാദ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അബ്ദുള്‍റഹ്മാന്‍, ബിബിഎ വിദ്യാര്‍ത്ഥിയായ അബ്ദുളള, ബിഎസ് ഡബ്ല്യു വിദ്യാര്‍ത്ഥി റിഷാന്‍ എന്നിവര്‍ക്കെതിരെകേസെടുത്തത്.


No comments