Breaking News

മുസ്ലീംലീഗ് നേതാവ് കുന്നുംകൈയിലെ എ.ജി.അബ്ദുള്‍നാസര്‍ അന്തരിച്ചു


ബങ്കളം: മുസ്ലീംലീഗ് നേതാവ് കുന്നുംകൈയിലെ എ.ജി.അബ്ദുള്‍നാസര്‍(62)അന്തരിച്ചു. ബങ്കളം ദിവ്യംപാറയിലാണ് താമസം. അസുഖത്തെതുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മുസ്ലീംലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി അംഗം, കുന്നുംങ്കൈ പഞ്ചായത്ത് സെക്രട്ടറി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുടെ സമുന്നത നേതാവും കുന്നുംകൈ ഈസ്റ്റ് ജമാഅത്തിന്‍റെ ഭാരവാഹിയുമായിരുന്നു.  ബങ്കളത്തെ കുഞ്ഞാസിയയാണ് ഭാര്യ. മക്കള്‍: നാജിയ, നാദിര്‍, നാസി. മരുമകന്‍: സമീര്‍(കൊളവയല്‍).


No comments