നാരായണൻ നായർ അനുസ്മരണവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ബളാലിൽ
ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും, ബളാൽ ഗ്രാമ പഞ്ചായത് മുൻ പ്രസിഡന്റുമായ വി നാരായണൻ നായരുടെ ഒൻപതാം ചരമവാർഷിക ദിനാചരണവും ബളാൽ മണ്ഡലത്തിലെ യൂഡിഎഫ് ജനപ്രതിനിധികൾക്ക് സ്വീകരണവും നാരായണൻ നായർ ചരമവാർഷിക ദിനമായ 14/01/2026 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ബളാൽ ടൗണിൽ വെച്ച് നടക്കുകയാണ്.
പൊതുയോഗം ബഹുമാന്യനായ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉത്ഘാടനം ചെയ്യുന്നു. കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റും, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയം മുഖ്യ പ്രഭാഷണം നടത്തും.
ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് . ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ലത . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി ജോസഫ് . എന്നിവർ സംസാരിക്കുന്നു.
No comments