Breaking News

ഏഴുവയസുകാരൻ പനിബാധിച്ച് മരിച്ചു ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു

രാജപുരം : ഏഴുവയസു കാരൻ പനി ബാധിച്ച് മരിച്ചു. കോളിച്ചാലിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശി രുക്മാൻ ഗഭയുടെ മകൻ ഋത്വിക് ആണ് മരിച്ചത്. ചെറുപനത്തടി  സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ഇന്നലെ പുലർച്ചെ നാലുമണിയോടെ മാണ്ഡ്യയിലെ ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്.

ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പം ഋത്വിക്നാട്ടിൽ പോയിരുന്നു. അവിടെ വച്ച് പനി ബാധിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കെ പനി മൂർച്ഛിച്ചാണ് മരണം.

No comments