നാട്ടക്കൽ വായനശാലയിൽ നടന്ന നാട്ടരങ്ങ് കലാസാഹിത്യ ശില്പശാല സമാപിച്ചു
മാലോം : സമഗ്ര ശിക്ഷാ കേരളം, കാസർഗോഡ് ജില്ലാപഞ്ചായത്ത് ചിറ്റാരിക്കാൽ ബി ആർ സി മുഖാന്തിരം സംഘടിപ്പിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന വൈവിധ്യ - പ്രദേശം ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ നാട്ടക്കൽ വായനശാലയിൽ നാട്ടരങ്ങ് കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു.
പരിപാടി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം ഷീബ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ ആർ രതീഷ് ശില്പശാല നയിച്ചു. ചടങ്ങിൽ എം സി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ഹരികൃഷ്ണൻ പി ജിതേഷ്, കെ വി വിനീത്, കെ വി സ്വാതി എന്നിവർ ആശംസകൾ അർപ്പിച്ചു.
ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം ഉപഹാരങ്ങൾ നൽകി. പരിപാടിയുടെ തുടർച്ചയായി കുട്ടികളുടെ ഗണിതം, ഭാഷ, ഇംഗ്ലീഷ് അടിസ്ഥാന ശേഷി വർദ്ധിപ്പിക്കുവാനായി പ്രത്യേക ക്ലാസുകൾ, പഠനോപകരണ വിതരണം യുവാക്കൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്, ലഹരിക്ക് എതിരെ ബോധവൽക്കരണം, കൗമാര വിദ്യാഭ്യാസ ക്ലാസ്, എസ് എസ് എൽ.സി കുട്ടികൾക്ക് വിഷയാധിഷ്ഠിത പഠന പിന്തുണ, സ്കിൽ ഡവലപ്പ്മെൻ്റ് പരിശീലനം, പഠനയാത്ര എന്നിവ സംഘടിപ്പിക്കും.
ചടങ്ങിൽ പ്രദേശം ദത്തെടുക്കൽ പരിപാടിയുടെ ചുമതലയുള്ള സി.ആർ സി കോ ഓർഡിനേറ്റർ പി പുഷ്പാകാരൻ സ്വാഗതവും ഇ ടി സുജി നന്ദിയും പ്രകാശിപ്പിച്ചു.
No comments