അങ്ങനെ പുഷ്പയും വീണു! ഇന്ത്യൻ മണ്ണിൽ ചരിത്രമെഴുതി ധുരന്ദർ; നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ചിത്രം ഒരു മാസത്തിനോട് അടുക്കുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 831 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ 2 വിന്റെ ഹിന്ദി പതിപ്പ് ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. 830 കോടി രൂപയാണ് പുഷ്പ 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. ഷാരുഖ് ഖാന്റെ ജവാൻ (643 കോടി), സ്ത്രീ 2 (627 കോടി)യുമാണ് നേടിയത്. 1222 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. നിലവിൽ യുഎസ് മാർക്കറ്റിൽ ചിത്രം ആർ ആർ ആർ, ജവാൻ എന്നീ സിനിമകളെ മറികടന്ന് കഴിഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
No comments