സ്വിറ്റ്സർലണ്ടിലെ റിസോർട്ടിലെ പൊട്ടിത്തെറി, 40 ലേറെ പേർ കൊല്ലപ്പെട്ടു,
ക്രാൻസ് മൊണ്ടാന: സ്വിറ്റ്സർലണ്ടിലെ ആഡംബര സ്കീ റിസോർട്ടിലെ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണ 40ായി. നൂറിലേറെ പേർക്ക് ഗുരുതര പരിക്കേറ്റ പൊട്ടിത്തെറിയിൽ അട്ടിമറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്‌ഫോടനത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി പൊലീസ് വിശദമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് റിസോർട്ടിലെ സ്ഫോടനത്തെ സ്വിസ് പ്രസിഡന്റ് ഗയ് പർമേലിൻ വിലയിരുത്തിയത്. പൊട്ടിത്തെറിക്കും അഗ്നിബാധയ്ക്കും കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ അട്ടിമറികളോ ആക്രമണങ്ങളോ ആവാനുള്ള സാധ്യത അധികൃതർ തള്ളി. ഷാംപെയ്ൻ ബോട്ടിലുകളുടെ മുകളിലുണ്ടായിരുന്ന തിരികളിൽ നിന്ന് സീലീംഗിലേക്ക് അഗ്നി പടർന്നതായി ചില ദൃക്സാക്ഷികൾ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവെ തിരിച്ചറിയാൻ സമയം എടുക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.
No comments