മലയാളി മജീഷ്യൻസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാസർഗോഡ്: ദക്ഷിണേന്ത്യയിലെ മാന്ത്രികരുടെ ഏറ്റവും പ്രമുഖമായ കൂട്ടായ്മയായ മലയാളി മജീഷ്യൻസ് അസോസിയേഷൻ്റെ (MMA) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് മജീഷ്യൻ പ്രഭാകരൻ സി യുടെ അധ്യക്ഷതയിൽ ഡിസംബർ 30-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മജീഷ്യൻ ശിവരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് മജീഷ്യൻ സുധീർ മാടകത്ത് നന്ദിയും പറഞ്ഞു.
മജീഷ്യൻ മോഹനൻ ടി. ജി പ്രസിഡന്റായും മജീഷ്യൻ ഉസ്മാൻ പാടലഡുക്ക സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മജീഷ്യൻ വക്കോ കോട്ടൂരാണ് ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി.
യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വാർഷിക വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു. പോയ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം, വരും വർഷങ്ങളിൽ മാന്ത്രിക കലയുടെ ഉന്നമനത്തിനായി കൂടുതൽ സജീവമായി ഇടപെടാനും തീരുമാനിച്ചു.
മറ്റ് ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ: മജീഷ്യൻ പ്രഭാകരൻ. സി, മജീഷ്യൻ കരിവെള്ളൂർ അച്ചു.
ജോയിന്റ് സെക്രട്ടറി: മജീഷ്യൻ ഉമേഷ് ചെറുവത്തൂർ.
ട്രഷറർ: മജീഷ്യൻ സുധീർ മാടകത്ത്.
സ്റ്റേറ്റ് കമ്മിറ്റി മെംബേഴ്‌സ്:
മജീഷ്യൻ ബാലൻ നീലേശ്വർ, മജീഷ്യൻ ഉസ്മാൻ പാടലഡുക്ക.
ജില്ലയിലെ മാന്ത്രിക രംഗത്തെ പ്രതിഭകളെ ഏകോപിപ്പിക്കാനും അവരുടെ ക്ഷേമത്തിനും കലയുടെ പ്രചാരണത്തിനുമായി വിപുലമായ പരിപാടികൾ വരും വർഷത്തിൽ സംഘടിപ്പിക്കുമെന്ന് പുതിയ കമ്മിറ്റി അറിയിച്ചു.
No comments