ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് പ്രോഗ്രാമിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് പ്രോഗ്രാമിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ലത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷോബി ജോസഫ്, ടി വി ചന്ദ്രൻ, ജോസ് മാത്യു, എം ശ്രീജ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ സ്വാഗതവും JHI നിരോഷ വി നന്ദിയും പറഞ്ഞു. കൂട്ട നടത്തത്തിൽ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ഓട്ടോ ടാക്സി തൊഴിലാളികൾ, വ്യാപാരികൾ ഇവർ പങ്കെടുത്തു.
No comments