Breaking News

കാസറകോഡ് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഗോത്രകലകളിൽ മാലോത്ത് കസബ സംസ്ഥാന തലത്തിലേക്ക്


ജിവിഎച്ച്എസ്എസ് മൊഗ്രാലിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ പണിയ നൃത്തം ,മംഗലംകളി എന്നീ ഗോത്രകലാ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനവും A ഗ്രേഡും , മലപ്പുലയാട്ടത്തിൽ രണ്ടാം സ്ഥാനവും Aഗ്രേഡും കരസ്ഥമാക്കി മാലോത്ത് കസബയിലെ വിദ്യാർഥികൾ സംസ്ഥാനതലത്തിലേക്ക് .തുടർച്ചയായി രണ്ടാം തവണയാണ് കസബയുടെ മംഗലംകളി ടീം സംസ്ഥാനതലത്തിലേക്ക് എത്തുന്നത് .  ഒന്നാം സ്ഥാനം നേടിയ 'മംഗലം കളി പണിയ നൃത്തം എന്നിവയിലുൾപ്പെട്ട മുഴുവൻ കുട്ടികളും ഗോത്രവിഭാഗത്തിലുൾപെട്ടവരാണ്.  പ്ലസ് ടു വിദ്യാർഥികളായ ഗോകുൽദാസ് യദു ബാലൻ എന്നിവരാണ് മംഗലം കളിയുടെ പരിശീലകർ.   

    വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ നൃത്തമായ പണിയ നൃത്തം പരിശീലകരുടെ സഹായമില്ലാതെ യൂടൂബ് നോക്കി പഠിച്ചെടുത്തതാണ്. മത്സരാത്ഥികൾ സ്വയം നിർമ്മിച്ച തനത് ആഭരണങ്ങൾ  സബ്ജില്ലാ മത്സര സമയത്ത് വിധികർത്താക്കളുടെ പ്രത്യേക പ്രശംസ നേടുകയുണ്ടായി. ജന്മസിദ്ധമായ കഴിവിനൊപ്പം അധ്യാപകരുടെയും , പിടിഎ യുടെയും പരിപൂർണമായ പിന്തുണയും പ്രോത്സാഹനവുമാണ് കുട്ടികളെ തിളക്കമാർന്ന ഈ വിജയത്തിലേക്കെത്തിച്ചത്




No comments