ഓർമ്മ മരം നട്ട് ജി.എച്ച്.എസ്.എസ് ബളാലിന്റെ എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി " ന്റെ സമാപനത്തിൽ ഓർമ്മ മരം നട്ട് സമാപനമായി. വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ 2025 ഡിസംബർ 26 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്ത ബളാൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസക്യാമ്പ് 2026 ജനുവരി ഒന്നിന് ഉച്ചയോടെ സമാപിച്ചു. ബളാൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ .ടി . ജോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാർ തയ്യാറാക്കിയ വരക്കാടിൻ്റെ പ്രദേശിക ചരിത്രം " ദേശ നാഴിക " വിശിഷ്ടാതിഥിയായ വെസ്റ്റ് എളേരി പതിമൂന്നാം വാർഡ് മെമ്പർ കെ.ജനാർദ്ദനൻ പ്രകാശനം ചെയ്തു. വളണ്ടിയർമാർക്ക് ' അവാർഡ് വിതരണം ഉദ്ഘാടനകനും വിശിഷ്ടാതിഥിയും കൂടി നിർവ്വഹിച്ചു.
ആശംസകൾ അർപ്പിച്ച് വരക്കാട് സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് പ്രഭാകരൻ, വരക്കാട് സ്കൂൾ ഹെഡ്മിസ്ട്രസ് നിഷ പി.കെ, സീനിയർ അസിസ്റ്റൻ്റ് കലാവതി പി.വി, ബളാൽ ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റാഫ് സെക്രട്ടറി മോളി കെ.ടി, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി മോഹൻ ബാനം എന്നിവർ സംസാരിച്ചു. വളണ്ടിയർമാരായ ഋഷികേശ്, അനഘ എം.എ, നിവേദ്യ , സത്യ എസ് ബോസ് എന്നിവർ ക്യാമ്പ് റിവ്യു നടത്തി.
യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് മൈസൺ കെ സ്വാഗതവും, പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ ഒരാഴ്ച നീണ്ടുനിന്ന നാടറിഞ്ഞ സഹവാസ ക്യാമ്പിന് സമാപനം കുറിച്ചു.
No comments