സംസ്ഥാനത്തെ ഏറ്റവും വലിയ വോളിബാൾ മാമാങ്കം ജനുവരി 23 മുതൽ പരപ്പയിൽ 14 ജില്ലകളിലും നിന്നും ടീമുകൾ പങ്കെടുക്കും ദേശീയ ടീമിനെ ഈ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
വെള്ളരിക്കുണ്ട് : കേരള സംസ്ഥാന വോളിബോൾ അസോസിയേഷന്റെ 47- മത് സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പരപ്പ പൗരാവലിയുടെയും കാസർഗോഡ് ജില്ലാ വോളിബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2026 ജനുവരി 23, 24, 25, 26 തീയതികളിൽ പരപ്പ ഡോ. സജീവ് മറ്റത്തിൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലെ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് യശ്ശശരീരനായ മുൻ കേരള പോലീസ് വോളിബോൾ താരം ബളാൽ ബാലന്റെ സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ ട്രോഫികളും യശ്ശശരീരനായ പി. ജയരാജന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ട്രോഫികളും സമ്മാനിക്കുന്നു.
ജനുവരി 23 വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഏഴുമണിക്ക് ബഹുമാനപ്പെട്ട കാസർഗോഡ് എം.പി. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ അക്യുപങ്ചർ ചികിത്സാ വിദഗ്ദ്ധനും ജീവകാരുണ്യ പ്രവർത്തകനുമായ
ഡോ. സജീവ് മറ്റത്തിൽ മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പരപ്പ ടൗണിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് കായിക താരങ്ങളെയും വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയും സംഘടിപ്പിക്കുന്നു. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ദേശീയ, സംസ്ഥാന തലങ്ങളിൽ മികവ് പ്രകടിപ്പിച്ച വോളിബോൾ താരങ്ങളെയും മലയോരത്തെ മുൻകാല വോളിബോൾ താരങ്ങളെയും ആദരിക്കുന്നു.
ഉദ്ഘാടന ചടങ്ങിലേക്കും ചാമ്പ്യൻഷിപ്പിലേക്കും ഏവരെയും ആദരവോടെ സ്വാഗതം ചെയ്യുന്നു.
സംഘാടക സമിതി ചെയർമാൻ എം.പി. ജോസഫ, കൺവീനർ കെ.പി.ബാലകൃഷ്ണൻ , വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.വി. വിജയമോഹൻ ,റോയി ജോർജ്, ടി.അനാമയൻ,ഷൈജൻ ചാക്കോ , രാരിച്ചൻ കല്ലൻ ചിറ എന്നിവർ സംസാരിച്ചു.
No comments