കടുത്ത വേനലിലും തുളുമ്പി ‘അജയന്റെ രണ്ടാം മോഷണ’ത്തിനുവേണ്ടി ചീമേനിയിൽ നിർമ്മിച്ച കുളം...
ചീമേനി : അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് വേണ്ടി ചീമേനി പോത്താംങ്കണ്ടത്തിൽ നിർമിച്ച കുളം കടു വേനലിലും വറ്റാതെ കിടക്കുന്നു. ദീപാലംകൃതമായി നിൽക്കുന്ന കുളം ആ ചിത്രത്തിലെ പ്രധാന ഘടകമായിരുന്നു. സിനിമ ചിത്രീകരിച്ച് വർഷം രണ്ട് കഴിഞ്ഞു. ഇതിലെ വെള്ളം കടുത്ത വേനലിൽ വറ്റും എന്നായിരുന്നു എല്ലാവരും കരുതിയത്. പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയിൽ കുളം സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ ഇതു സംരക്ഷിക്കാൻ വഴിയില്ലാത്ത അവസ്ഥയാണുള്ളത്.
No comments