വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള സിപിഎം പാർട്ടിയുടെ ഒത്തുകളി.. രാജു കട്ടക്കയം.. ആശുപത്രിക്ക് മുൻപിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
വെള്ളരിക്കുണ്ട് : ചികിൽസിക്കാൻ ഡോക്ടർമാരില്ല, സ്റ്റാഫില്ല, അതിനാൽ രോഗികളുമില്ല.സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള സി പി എം പാർട്ടിയുടെ ഒത്തു കളിയുടെ ഭാഗമായാണ് വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് സംശയിക്കുന്നതായി രാജു കട്ടക്കയം
ബ്ലോക്ക് ആശുപത്രിക്ക് മുന്നിലെ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ധർണ്ണ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ കിടത്തി ചികിത്സയും മതിയായ ഡോക്ടർമാരും സ്റ്റാഫും ഉണ്ടായിരുന്നുവെന്നും പരപ്പ ബ്ലോക്ക് ഏറ്റെടുത്തപ്പോൾ ആരും ശ്രദ്ധിക്കാതെ അനാഥമായെന്നും സാധാരണക്കാരും ഉന്നതിയിൽ താമസിക്കുന്ന പിന്നോക്ക ജന വിഭാഗങ്ങളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചികിത്സാലയം ഇപ്പോൾ ആരും എത്താത്ത അനാഥാലയം ആയെന്നും അതിനാൽ തന്നെ ഉദ്യോഗസ്ഥരും ജോലിയിൽ കൃത്യ സമയം പാലിക്കാറില്ലെന്നും സമരക്കാർ ആരോപിച്ചു.
ബളാൽ പഞ്ചായത്ത് അംഗം ഷോബി ജോസഫ് സ്വാഗതം പറഞ്ഞ സമരത്തിൽ മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് ആദ്യക്ഷനായി. സമരത്തിന് ആശംസകളുമായി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ ലത യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ജോമോൻ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സെഫീന ഫൈസൽ എന്നിവർ സംസാരിച്ചു. മാധവൻ നായർ നന്ദി പറഞ്ഞു
No comments