Breaking News

കുമ്പള അനന്തപുരം പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം


കാസർകോട്: കുമ്പള അനന്തപുരം വ്യവസായ  എസ്റ്റേറ്റിലെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീ പിടുത്തം.ഇന്ന് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്. തീ കെടുത്തുന്നതിന് കാസർകോട്, കാഞ്ഞങ്ങാട്, ഉപ്പള, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിലെ എട്ടു യൂണിറ്റുകൾ കഠിന ശ്രമം തുടരുകയാണ്. കണ്ണൂരിലെ അബ്ദുറഹിമാൻ്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്.

 രാത്രി 12 മണി വരെ ഇവിടെ ജോലിയുണ്ടായിരുന്നു എന്ന് പറയുന്നു. അതിനുശേഷമാണ് ജോലിക്കാർ പോയത്.പ്ലൈവുഡ് നിർമ്മാണത്തിനുണ്ടാക്കിക്കൊണ്ടിരുന്ന പാളികളാണ് കത്തിനശിച്ചതെന്നാണ് സൂചന. പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.  തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.


No comments