Breaking News

സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാര്‍ റോഡിനു പുറത്തേക്കു വെട്ടിച്ചു; ഒരു ജീവന് തുണയായി കാര്‍ യാത്രക്കാരന്‍ സംഭവം ചോയ്യംകോട് മഞ്ഞളംകാട്


ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ, സ്‌കൂട്ടറില്‍നിന്നു റോഡില്‍വീണ മധ്യവയസ്‌കനെ മനഃസാന്നിധ്യം കൈവിടാതെ രക്ഷിച്ച് കാര്‍ യാത്രക്കാരന്‍. ചോയ്യംകോടിനടുത്ത് മഞ്ഞാളാംകോട് ഞായറാഴ്ചയാണ് സംഭവം. കരിന്തളം കൊല്ലംപാറ സ്വദേശിയും ചീമേനിയിലെ റോയല്‍ ഹോംസ് ഉടമയുമായ മുകേഷ് ഭാസ്‌കരന്‍ വീട്ടില്‍നിന്നു കടയിലേക്കു പോകുന്നതിനിടെയാണ്, എതിരെ വന്ന സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ റോഡിലേക്കു വീഴുന്നതു കണ്ടത്. മുന്നോട്ടു പോയാല്‍ റോഡില്‍ വീണയാളുടെ ദേഹത്തു കാര്‍ കയറും, ഇടതുഭാഗത്ത് റോഡരികില്‍ വൈദ്യുതത്തൂണും. മനസ്സാന്നിധ്യം കൈവിടാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുകേഷ് കാര്‍ റോഡിനു പുറത്തേക്കു വെട്ടിച്ചു. മതിലിലിടിച്ചാണു കാര്‍ നിന്നത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. കാര്‍ വെട്ടിച്ചതു കൊണ്ടാണു റോഡില്‍ വീണ ചായ്യോത്ത് പെന്‍ഷന്‍മുക്ക് സ്വദേശിയും കാസര്‍കോട് അരമന ജ്വല്ലറി ജീവനക്കാരനുമായ വി.വി.ശശികുമാര്‍ തലനാരിഴയ്ക്ക് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. റോഡില്‍ വീണപ്പോള്‍ കൈവിരലിനു പൊട്ടലുണ്ട് എന്നല്ലാതെ കാര്യമായ പരുക്കില്ല. സംഭവത്തിനുശേഷം ശശികുമാറിന്റെ ചായ്യോത്തെ വീട്ടില്‍ മുകേഷെത്തി. കാറിനു കേടുപാടുകള്‍ ഉണ്ടായെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്.


No comments