Breaking News

ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിലെ ബിജെപി മെമ്പർമാർക്ക് പാണത്തൂരിൽ സ്വീകരണം നൽകി


പാണത്തൂർ: ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിലെ ബിജെപി മെമ്പർമാർക്ക് പാണത്തൂരിൽ സ്വീകരണം നൽകി. ബിജെപി സംസ്ഥാന കൗൺസിൽ മെമ്പർ അഡ്വ: എ.വി കേശവൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത് എന്ന് മോദിജിയുടെ വികസന സ്വപ്നം പനത്തടിയിൽ സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത രാഷ്ട്രീയ പരിഗണനയ്ക്കതീതമായ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രീതി കെ.എസ്, പഞ്ചായത്ത് മെമ്പർമാരായ കെ.കെ വേണുഗോപാൽ, ഭവ്യ പി.എസ്, എം ഷിബു എന്നിവർ സംസാരിച്ചു. ജി രാമചന്ദൻ സ്വാഗതവും, എം.കെ സുരേഷ് നന്ദിയും പറഞ്ഞു.


No comments