Breaking News

തല ചായ്ക്കാനൊരിടം സേവാഭാരതിയും, ചിറ്റിലപ്പള്ളി ഫൗണ്ടേഷനും നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാന ചടങ്ങ് നടന്നു


പനത്തടി : ദേശീയ സേവാഭാരതി കേരളവും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്ത് 15-ാം വാർഡിൽ  കൊളപ്പുറത്ത് ബിന്ദു കെ.സി ക്കും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. സമന്വയ മന്ത്രത്തോടെ ആരംഭിച്ച യോഗത്തിൽ

സേവാഭാരതി പനത്തടി യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ കെ.സി അധ്യക്ഷനായി ചടങ്ങിൽ, രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞാങ്ങാട് ജില്ലാ സഹ സംഘചാലക് പി. ഉണ്ണികൃഷ്ണൻ അവർകൾ താക്കോൽദാനം നിർവ്വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീമതി  എ.കെ.സംഗീത വിജയൻ മംഗള പത്ര സമർപ്പണം നടത്തി . ദേശീയ സേവാഭാരതി കണ്ണൂർ ജില്ലാ പ്രസിഡൻ്റും സംസ്ഥാന സമിതി അംഗവുമായ ഇ മോഹനൻ നൽകിയ സേവാ സന്ദേശത്തിലൂടെ  സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സമൂഹത്തിനായി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ മഹത്വം പ്രത്യേകം പ്രശംസിച്ചു. വാർഡ് ജനപ്രതിനിധികളായ കെ.കെ. വേണുഗോപാൽ    എം ഷിബു എന്നിവർ ആശംസകളർപ്പിച്ചു . ചടങ്ങിൽ ഖണ്ഡ് സംഘചാലക് പി. ജയരാം സരളായ ഫല വൃക്ഷത്തൈ നട്ടു സെക്രട്ടറി  എൻ.എസ് ശ്യാംകുമാർ സ്വാഗതം പറയുകയും ആരോഗ്യം ആയാം കൺവീനർ എം വി ജയരാജൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്ത ശേഷം ശാന്തി മന്ത്രത്തോടെ യോഗം അവസാനിച്ചു .


No comments