ചായ്യോത്ത് ഗവ.ഹയർ സെക്കൻ്ററി സ്കുളിൽ ആരംഭിച്ച പവർ ബ്രിഗേഡ് ബ്ലോക്ക് പഞ്ചായത്തംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു
ചായോത്ത് : ചായ്യോത്ത് ഗവ: ഹയർ സെക്കൻ്ററി സ്കുളിൽ ആരംഭിച്ച പവർ ബ്രിഗേഡ് കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിങ് സെല്ലിൻ്റെ ഭാഗമായ സൗഹൃദ ക്ലബിൻ്റെ പുതിയ പരിപാടിയായ പവർ ബ്രിഗേഡിൻ്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ നിർവ്വഹിച്ചു. സ്കൂൾ പിടി എ പ്രസിഡൻ്റ് പി. മനോഹരൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് . വിദ്യാഭ്യാസജില്ലാ കോഡിനേറ്റർ . പ്രവീൺകുമാർ സി പദ്ധതി വിശദീകരണം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ, മദർ പിടിഎ പ്രസിഡൻ്റ് പി. ധന്യ , സ്കൂൾ ലീഡർ ശിവനന്ദ എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക കെ. റിത്ത സ്വാഗതവും സ്കൂൾ സൗഹൃദ കോഡിനേറ്റർ കെവീണ നന്ദിയും പപറഞ്ഞു.. ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധഒപ്പുശേഖരണവും സംഘടിപ്പിച്ചു.
No comments