നവകല ചായ്യോത്തിന്റെ വാർഷികാഘോഷം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു
ചായ്യോത്ത്: ചായ്യോത്ത് നവകലയുടെ ആറാം വാർഷികമാഘോഷിച്ചു. എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. എൻ.വി. സുകുമാരൻ അധ്യക്ഷനായി. സംഗിത നാടക അക്കാദമി അംഗം രാജ് മോഹൻ നീ ലേശ്വരം , എം.രാജൻ.കെ. കുമാരൻ , പാറക്കോൽ രാജൻ , രവി പട്ടേന എന്നിവർ സംസാരിച്ചു. ആദ്യ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പി.വി.കുഞ്ഞിക്കണ്ണൻ എടയോടി ത്രിതല പഞായത്ത് മെമ്പർമാരായ പാറക്കോൽ രാജൻ , എം.രാജൻ , കെ.കുമാരൻ , എം.സുരേന്ദ്രൻ , കെ.പി. മധുസൂദനൻ , കെ . ധന്യ എന്നിവരെ സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ അനുമോദിച്ചു. ടി. ഷാജി സ്വാഗതവും കെ.വി.ശശിധരൻ നന്ദിയും പറഞ്ഞു. തുടർന്ന് ആലപ്പുഴ മരുതം തീയ്യറ്റർ സിന്റെ മാടൻ മോക്ഷം നാടകം അരങ്ങേറി.
No comments