അസുഖ ബാധിതനായി മരണപ്പെട്ട ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥി റിഥ്വിക് ആറിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു
ചെറുപനത്തടി: അസുഖ ബാധിതനായി മരണപ്പെട്ട ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് ആറിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി മൗനപ്രാർത്ഥന അർപ്പിച്ചു.
അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര, CFIC സെമിനാരി റെക്ടർ ഫാ. ബിബിൻ വെള്ളാരം കല്ലിൽ അധ്യാപിക ഷൈനി മാത്യു, പി ടി എ വൈസ് പ്രസിഡണ്ട്, സ്വാതി പ്രഭ, ഹെഡ് ഗേൾ തെരേസ് ആൻ്റണി എന്നിവർ സംസാരിച്ചു.
കർണാടക മൈസൂർ മാണ്ഡ്യ സ്വദേശികളായ റുക്കു എന്ന രുക്മാൻ ഗദാ - ചൈത്ര എസ് ദമ്പതികളുടെ മകനാണ് മരിച്ച റിഥ്വിക്. ഏക സഹോദരി: ധനലക്ഷ്മി (സെൻ്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി )
No comments