സിപിഎം സഹായത്തോടെ പനത്തടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.ജെ ജെയിംസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ സിപിഎം സഹായത്തോടെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറും,ഒമ്പതാം വാർഡ് മെമ്പറുമായ കെ.ജെ ജെയിംസാണ് ഒന്നിനെതിരെ മൂന്നു വോട്ടുകൾ നേടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ബി.ജെ.പിയിലെ കെ.കെ വേണുഗോപാലിന് ഒരു വോട്ടാണ് ലഭിച്ചത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽവികസനകാര്യ സ്റ്റാൻഡിങ് കമ്പനിയിലേക്ക് സി.പി.എമ്മിൽ നിന്ന് രണ്ട് മെമ്പർമാരും കോൺഗ്രസിൽ നിന്നും, ബി.ജെ.പിയിൽ നിന്നും ഓരോ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മെമ്പർമാരായ സി ബാലകൃഷ്ണനും, ഐ.സി ഐസക്കും കോൺഗ്രസ്സിൻ്റെ സ്ഥാനാർത്ഥിയായി മൽസരിച്ച തൻ്റെ തന്നെ വോട്ടും ജയിംസിന് ലഭിച്ചു. സി.പി.എം ചാമുണ്ടിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമാണ് സി ബാലകൃഷ്ണൻ, ഐ.സി ഐസക്ക് സിപിഎം അരിപ്രോട് ബ്രാഞ്ച് സെക്രട്ടറിയുമാണ്. നേരത്തെ സി.പി.എമ്മും കോൺഗ്രസും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ജെയിംസിന് ലഭിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിനെ വശത്താക്കാൻ കഴിഞ്ഞത് വഴി ഭീഷണിയില്ലാതെ അഞ്ചു വർഷക്കാലം ഭരിക്കാമെന്ന സി.പി.എമ്മിന്റെ തന്ത്രമാണ് വിജയിച്ചത്.
No comments