Breaking News

ലൈംഗിക ആരോപണം; സി പി എം നേതാവ് സുധാകരനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തു


സിപിഎം നേതാവ് കാട്ടുകുക്കെയിലെ സുധാകരനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തു. ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടാണ് നടപടി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു സുധാകരന്‍ ഉള്‍പ്പെട്ട സിപിഎം കുമ്പള ഏരിയ കമ്മിറ്റിയിലെ മൂന്ന് നേതാക്കന്മാരെ ചുമതലപ്പെടുത്തി. കുമ്പള ഇച്ചിലങ്കോട് എല്‍പി സ്‌കൂള്‍ അധ്യാപകനാണ് സുധാകരന്‍. എന്മകജെ പഞ്ചായത്ത് മെമ്പറുമാണ്. നേരത്തെ സിപിഎം കുമ്പള ഏരിയ സെക്രട്ടറിയായിരുന്നു. ഭര്‍ത്താവും മക്കളും അടങ്ങിയ കുടുംബം സുധാകരന്റെ വധഭീഷണി നേരിടുകയാണെന്നും പ്രസ്തുത യുവതി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.


No comments