ബളാൽ ഗ്രാമത്തിന്റെ സാംസ്കാരിക മുഖമായ സി. കെ. എം. ഗ്രന്ഥാലയത്തിന്റെ ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മ അവിസ്മരണീയമായി
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമത്തിന്റെ എക്കാലത്തേയും സാംസ്കാരിക മുഖമായ സി. കെ. എം. ഗ്രന്ഥാലയത്തിന്റെ ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മഅവിസ്മരണീയമായി.
1990 കളിലെ യുവത്വം ഒരു ഗ്രാമത്തിന്റെ സാംസ്കാരിക സ്പന്ദനത്തിന് അമരക്കാരായവരാണ് വർഷങ്ങൾക്ക് ശേഷം ഒത്തു ചേർന്നത്. വർത്തമാന കാലത്ത് സാംസ്കാരിക- കലാ രംഗത്ത് പ്രവർത്തിക്കാൻ വിമുഖത കാട്ടുന്ന യുവ ജനതയുടെ നിസംഗതയിൽ അങ്ങേയറ്റത്തെ ആശങ്ക പങ്കുവെച്ചാണ് കൂടിച്ചേരൽ ആരംഭിച്ചത്.
ബാലാരിഷ്ടകളുടെ കാലത്ത്, സാംസ്കാരിക പ്രവർത്തനം നടത്തി , ഒരു പാട് കഷ്ടപ്പാടുകൾ സഹിച്ചാണ് മുന്നോട്ടു പോയത്. വോളി ബോളും , ക്രിക്കറ്റും, നാടക പ്രവർത്തനവും എല്ലാം ഇന്ന് നാടിനന്യമാകുന്നുണ്ടെങ്കിൽ അതിന് CKM ഗ്രന്ഥാലയത്തിന്റെ പ്രവർത്തനത്തിന്റെ അഭാവമാണെന്ന് പറയേണ്ടിവരും.
രാഷ്ട്രീയത്തിന്റെയും, മതജാതി വ്യത്യാസത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്ത് ഗ്രാമ കൂട്ടായ്മക്ക് CKM ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചാണ് കൂട്ടായ്മ പിരിഞ്ഞത്. പ്രസിഡന്റ് ഹരീഷ് പി.നായർ അധ്യക്ഷനായി.
ഇ.കെ.ജോസ് , വി.കുഞ്ഞിക്കണ്ണൻ, ഇ. അശോകൻ , അരവിന്ദാക്ഷൻ പി., രാധാകൃഷ്ണൻ വി, സോജിമോൻ ജോർജ് , ഷിലു പൈങ്ങോട്ട് , റോയി മഠത്തിശ്ശേരി, ജോമോൻ മേനോം പറമ്പിൽ , മാനുവൽ മൂലയിൽ , അജി മാത്യു, പി.ചന്ദ്രൻ , റോബർട്ട് ഫ്രാൻസിസ് , ബിനു മൂലയിൽ , ബിജു മൂലയിൽ , ബിജു കടവിൽ കരോട്ട് , ബിജോ അറക്കൽ, റിന്റോൾ ചെമ്മരപ്പള്ളി, എന്നിവർ പങ്കെടുത്തു.
No comments