ഐ സി ഡി എസ് പരപ്പ അഡീഷണൽ പ്രോജക്ടിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഫുഡ് മെനു ട്രെയിനിങ് മുണ്ടിയാനം അംഗൻവാടിയിൽ വെച്ച് നടന്നു
പരപ്പ : ഐ സി ഡി എസ് പരപ്പ അഡീഷണൽ പ്രോജക്ടിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഫുഡ് മെനു ട്രെയിനിങ് മുണ്ടിയാനം അംഗൻവാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രൻ ഉൽഘാടനം ചെയ്തു. പരിപാടിയിക്ക് CDPO രജനി. സി നേതൃത്വം നൽകി. പഞ്ചായത്ത് മെമ്പർ ഭൂപേഷ് അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അജിത. ബി(മെമ്പർ)(ഗോപാലകൃഷ്ണൻ (മുൻ മെമ്പർ)എന്നിവർ സംസാരിച്ചു. ICDS സൂപ്പർവൈസർമാരായ ജയന്തി, ലത. ഹെൽപ്പർ പുഷ്പലത എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയെ കുറിച്ചും മുട്ടബിരിയാണി പുലാവ്, ന്യൂട്രിലഡു,ഇലയട റൈത്ത, ഫ്രൂട്ട് സാലഡ്, ധാന്യപരിപ്പ് പായസം എന്നിവയുണ്ടാകുന്നതിനെ കുറിച്ചും ക്ലാസ്സ് എടുത്തു. എ.എൽ എംസി അംഗങ്ങളുടെയും രക്ഷിതാക്കളുടെയും ആശാവർക്കർമാരും അടക്കം നല്ല ജനപങ്കാളിത്തം ഉണ്ടായിരിന്നു. ബളാൽ സൂപ്പർവൈസർ രമിത കണ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോടോം ബേളൂർ പഞ്ചായത്ത് സൂപ്പർവൈസർ മിനി. കെ എ സ്വാഗതവും ജയന്തി. പി. വി നന്ദിയും അറിയിച്ചു
No comments