Breaking News

സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന അരിമ്പയിലെ എൻ ശ്രീധരന്റെ ഒൻപതാം ചരമവാർഷികദിനം ആചരിച്ചു എസ്എഫ്ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന അരിമ്പയിലെ എൻ ശ്രീധരന്റെ ഒൻപതാം ചരമവാർഷികദിനം ആചരിച്ചു. രാവിലെ അരിമ്പ എകെജി വായനശാല പരിസരത്ത് എൻ ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ ലോക്കൽ സെക്രട്ടറി പി പുഷ്പാകരൻ പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി.  അനുസ്മരണ പൊതുയോഗം എസ്എഫ്ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. വി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, പി കെ മോഹനൻ, എൻ വി ശിവദാസൻ,കെ പി നാരായണൻ,പി വി അനു, പി പുഷ്പാകരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നിവയിൽ എ ഗ്രേഡ് നേടിയ കടുമേനി സർക്കാരി ഉന്നതിയിലെ സച്ചു സതീഷിനെ അനുമോദിച്ചു. കെ വി ദാമോദരൻ സ്വാഗതവും കെ ജനാർദനൻ നന്ദിയും പറഞ്ഞു. 

No comments