Breaking News

ഡൽഹിയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൻ്റെ അഭിമാനത്തിൽ പരപ്പ കാരാട്ടെ അനീഷ്


പരപ്പ : ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന ഇന്ത്യയുടെ പരമോന്നത ദേശീയ ആഘോഷമായ 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ,അനീഷ് കാരാട്ടിന് പങ്കെടുക്കുവാൻ അവസരം ലഭിച്ചിരിക്കുന്നു. പരപ്പ കാരാട്ട് സ്വദേശിയാണ്.

1950 ജനുവരി 26-ന് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വന്നതിന്റെ സ്മരണാർത്ഥം ആഘോഷിക്കുന്ന റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന അത്യന്തം ഗൗരവമുള്ള ദിനമാണ്. ഈ ദിനത്തിൽ ഡൽഹിയിലെ കർത്തവ്യ പഥ്  ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും ദേശത്തിന്റെ അഭിമാനവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു ദേശീയ വേദിയായി മാറുന്നു.

ഇത്തരം ഒരു ചരിത്രപ്രാധാന്യമുള്ള വേദിയിൽ പങ്കെടുക്കുവാൻ ലഭിച്ച അവസരം അനീഷ് കരാട്ടിന്റെ കഴിവിന്റെയും അധ്വാനത്തിന്റെയും കലാപ്രതിബദ്ധതയുടെയും അഭിനന്ദനാർഹമായ അംഗീകാരമാണ്. പരപ്പയിൽ വെസ്റ്റേൺ ഡാൻസ് വേൾഡ് അക്കാദമി എന്ന സ്ഥാപനം നടത്തി വരുന്ന അനീഷിൻ്റെ ടീം കേരളത്തിന് അകത്തും പുറത്തും നിരവധി കലാപ്രകടനങ്ങൾ നടത്തി വരുന്നു

No comments