ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മുള്ളേരിയ സ്വദേശിയായ ഡ്രൈവർ മരിച്ചു
കാസർകോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. മുള്ളേരിയ, മൂടാംകുളത്തെ പരേതരായ കൃഷ്ണൻ നായർ- നാരായണി ദമ്പതികളുടെ മകൻ പ്രഭാകരൻ (52) ആണ് മരിച്ചത്. ബംഗ്ളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. പനിബാധിച്ച നിലയിൽ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് മുള്ളേരിയയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഡങ്കിപ്പനിയാണെന്നു വ്യക്തമായത്. നേരത്തെ മുണ്ടോൾ ജംഗ്ഷൻ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന പ്രഭാകരൻ വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. ഭാര്യ: പ്രഭ. മക്കൾ: അനസൂയ, അനുനന്ദ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, നാരായണൻ, കുഞ്ഞമ്പു, കമലാക്ഷി, ഭവാനി, പരേതരായ ബേബി, തമ്പാൻ.
No comments