Breaking News

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു


ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 10 സൈനികർക്ക് വീരമൃത്യു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്ന സൈനികരാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 10 സൈനികരും വീരമൃത്യു വരിച്ചു. 

No comments