കളിയരങ്ങിന് കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്കൂളിൽ വർണ്ണാഭമായ തുടക്കം...
കരിന്തളം:കുഞ്ഞു മനസ്സുകളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി പ്രീ പ്രൈമറി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളിയരങ്ങിന് കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്കൂളിൽ വർണ്ണാഭമായ തുടക്കം .ആടിയും പാടിയും അവർ ഓരോരുത്തരും തങ്ങളുടെ കുഞ്ഞുമനസ്സിലെ കലാവാസനകൾ ഭംഗിയിലും വ്യത്യസ്തവുമായി അവതരിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടകയായി 2007 ലെ സംസ്ഥാനത്തെ മികച്ച അംഗൻവാടി ടീച്ചറായി തിരഞ്ഞെടുത്ത അധ്യാപികയും ഒരു ചിരി ഇരു ചിരി ബംബർ ചിരി ടിവി ഷോയിൽ സെലക്ഷനും ലഭിച്ച ബിരിക്കുളം അംഗൻവാടിയിലെ രുഗ്മിണി ടീച്ചർ കൂടി ഒപ്പം ചേർന്നത് കുഞ്ഞുമക്കൾക്ക് ആവേശവും അതിലുപരി ആഹ്ലാദത്തിനും കാരണമായി.കഥയും പാട്ടും നൃത്തച്ചുവടുവുമായി രുക്മിണി ടീച്ചർ കുട്ടികളിൽ ഒരാളായി അലിഞ്ഞു ചേർന്നു.പരിപാടിയിൽ പ്രീ പ്രൈമറി കമ്മിറ്റി ചെയർമാൻ വാസു കരിന്തളം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് രുഗ്മിണി ടീച്ചറെ ആദരിക്കുകയും ചെയ്തു.പിടിഎ കമ്മിറ്റി അംഗം ബിജു കൂടോൽ ,സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ,അധ്യാപികമാരായ ഇ ദീപ, വി യു ബീന , ടി വി ഗായത്രി എന്നിവർ സംസാരിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.
No comments