Breaking News

ആര്‍ക്കിടെക്ചർ മികവിന്‌ തായന്നൂരിലെ ദമ്പതികൾക്ക് ദേശീയ പുരസ്കാരം


അടുക്കം : ദേശീയതലത്തിൽ ആർക്കിടെക്ചർ മികവിനായി നൽകുന്ന രാജ്യത്തെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ഫോയ്ഡ് (ഫെസ്റ്റിവൽ ഓഫ് ആർക്കിടെക്ചർ ആൻഡ് ഇന്റീരിയർ ഡിസൈനിങ്) ആർക്കിടെക്ചർ പ്ലാറ്റിനം പുരസ്കാരം തായന്നൂരിലെ ദമ്പതികൾക്ക്. ജിനീഷ് കെ ജോയിസും ഭാര്യ പി അനുശ്രീയും ചേർന്ന് നയിക്കുന്ന കോഴിക്കോട്ടെ ടാഡ ഡിസൈൻ കലക്ടീവിനാണ് 2025-ലെ ബെസ്റ്റ് റെസിഡൻഷ്യൽ ആർക്കിടെക്ചർ വിഭാഗത്തിൽ ദേശീയ പുരസ്കാരം. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. നീലേശ്വരത്ത് നിർമിച്ച പെട റെസിഡൻസ്' എന്ന വീടിന്റെ രൂപകൽപനക്കാണ് അംഗീകാരം. 2018 ൽ ഫിഫ വേൾഡ് കപ്പ് പശ്ചാത്തലത്തിൽ ജിനീഷ് സൃഷ്ടിച്ച ഡിജിറ്റൽ കാരിക്കേച്ചറുകൾ വലിയ സ്വീകാര്യത നേടി.തായന്നൂർ സ്വദേശികളായ റിട്ട. പ്രധാനാധ്യാപകൻ ജോയിസ് ജോസഫിന്റെയും നാൻസി സെബാസ്റ്റ്യന്റെയും മകനാണ് ജിനീഷ്. വടകര തിരുവള്ളൂരിലെ റിട്ട. പ്രധാനാധ്യാപകൻ നാണുവിന്റെയും അധ്യാപിക ലതയുടെയും മകളാണ് അനുശ്രീ.

No comments