Breaking News

നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ കേസില്‍ പൊലീസ് വിട്ടയച്ചയാളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ കേസില്‍ പൊലീസ് പിടികൂടി നോട്ടീസ് നല്‍കി വിട്ടയച്ചയാളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65) യെയാണ് ബുധനാഴ്ച രാവിലെ ഏഴുമണിയോടെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലപ്പാടിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ബസിന് കല്ലെറിഞ്ഞ സംഭവം. തുടര്‍ന്ന് ഹമീദ് അലിയെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


No comments