Breaking News

സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ത്ഥിയുടെ കൈപ്പത്തിയില്‍ ആണി തറച്ച പലക തുളച്ചു കയറി


സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ത്ഥിയുടെ കൈപ്പത്തിയില്‍ ആണി തറച്ച പലക തുളച്ചു കയറി. ബല്ല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്കും കുട്ടിയുടെ കൈയില്‍ നിന്ന് ആണിയും പലകയും വേര്‍പെടുത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് അഗ്‌നിശമന സേനയുടെ സഹായം തേടുകയായിരുന്നു. കട്ടറും പ്ലയറും ഉപയോഗിച്ച് അത്യന്തം സൂക്ഷ്മതയോടെ കുട്ടിയുടെ കൈപ്പത്തിയില്‍ നിന്ന് ആണിയും പലകയും നീക്കം ചെയ്യുകയായിരുന്നു.


No comments