ചരിത്രപ്രസിദ്ധമായ കുന്നുംകൈ മഖാം ഉറൂസിന് തുടക്കം ജമാഅത്ത് പ്രസിഡന്റ് കെ പി അബ്ദുള്ള പതാക ഉയർത്തി
കുന്നുംകൈ : ചരിത്രപ്രസിദ്ധമായ കുന്നുംകൈ മഖാം ഉറൂസിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ 10 മണിക്ക് ജമാഅത്ത് പ്രസിഡന്റ് കെ പി അബ്ദുള്ള പതാക ഉയർത്തി
തുടർന്ന് 11 മണിക്ക് മാലോം മഖാം സിയാറത്ത്. രാത്രി 7 മണിക്ക് ഉറൂസ് മുബാറക്കിന്റെ ഉദ്ഘാടനം സയ്യദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നിർവഹിക്കും അനസ് ബാഖവി കൊല്ലം മുഖ്യപ്രഭാഷണം നടത്തും . 9 ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് കുന്നുംകൈ വെസ്റ്റ് ബദരിയാ ജമാഅത്ത് ഖത്തീബ് ബഹു അഫ്രാജ് ജൗഹരി ഉദ്ഘാടനം നിർവഹിക്കും തുടർന്ന് മുഖ്യപ്രഭാഷണം ബഹു മുഹമ്മദ് ഷംനാദ് നിസാമി കൊല്ലം പ്രഭാഷണം നടത്തും. 10 ന് ശനിയാഴ്ച രാത്രി 7 മണിക്ക് മജ്ലിസ് നൂറും കൂട്ടപ്രാർത്ഥനയും മജ്ലിസുന്നൂർ ഉദ്ഘാടനം കുന്നുംകൈ ഈസ്റ്റ് ജുമാമസ്ജിദ് ഖത്തിബ് ബഹു സിദ്ധീഖ് അൽഖാസിമി നിർവഹിക്കുo തുടർന്ന് മജ്ലിസ് നൂറു കൂട്ടപ്രാർത്ഥനക്ക് ബഹു സയ്യിദ് ഹദിയത്തുള്ള തങ്ങൾ ആലപ്പുഴ നേതൃത്വത്തിൽ നൽകും
പതിനൊന്നാം തീയതി ഞായറാഴ്ച സമാപന സമ്മേളനം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ബഹു: സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കും മുഖ്യപ്രഭാഷണം രങ്കിഷ് കടവത്ത് വടകര നിർവഹിക്കും രാത്രി 9 മണിക്ക് ഇഷ്ക്ക് മജ്‌ലിസിന് ബഹു ഉസ്താദ് അൻവർ അലി ഹുദവി നേതൃത്വം നൽകും തുടർന്ന് കൂട്ടപ്രാർത്ഥന ബഹു: ശൈഖുനാ ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും
പന്ത്രണ്ടാം തീയതി തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് മൗലിദ് പാരായണത്തിന് ബഹു ഉസ്താദ് അസീസ് അഷറഫി പാണത്തൂർ നേതൃത്വം നൽകും തുടർന്ന് അന്നദാനത്തോടുകൂടി ഉറൂസിന് സമാപനം കുറിക്കും
No comments