നവകല ചായ്യോത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് നാളെ ചായ്യോത്ത് മാടൻ മോക്ഷം നാടകം അരങ്ങേറും
ചായ്യോത്ത് : നവകല ചായ്യോത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് നാളെ ചായ്യോത്ത് മാടൻ മോക്ഷം നാടകം അരങ്ങേറും.
വാർഷികാഘോഷം സി പി ഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറി എം രാജാഗോപാലൻ എം എൽ എ . ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി അംഗം . രാജ്‌മോഹൻ നീലേശ്വരം, സിപിഐഎം ഏരിയ സെക്രട്ടറി എം രാജൻ, സിപിഐഎം കിനാനൂർ ലോക്കൽ സെക്രട്ടറി കെ കുമാരൻ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ വെച്ച് ആദ്യകാല പാർട്ടി പ്രവർത്തകനായ എടയോടി കുഞ്ഞിക്കണ്ണനെ ആദരിക്കും. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, എം സുരേന്ദ്രൻ, കെ പി മധു സൂദനൻ, കെ ധന്യ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷൻ അംഗം പാറക്കോൽ രാജൻ എന്നിവർക്ക് സ്വീകരണം നൽകും.
തുടർന്ന് മാടൻ മോക്ഷം നാടകം അരങ്ങേറും. മാടൻ മോക്ഷം ദൈവത്തിന്റെ കഥയാണ്. സ്വന്തം സ്വത്വം പോലും ഉപേക്ഷിക്കേണ്ടിവന്ന ചുടലമാടന്റെ കഥ. വളരെ താഴെത്തട്ടിലുള്ള ദൈവമാണ് മാടൻ, ദൈവങ്ങളിൽ ദളിതൻ. ആകാശത്തു നിന്ന് വന്ന ദൈവമല്ല, ഒപ്പമുള്ള ദൈവമാണ് മാടൻ.
No comments