പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യ മൃഗശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര യോഗം വിളിച്ചു ചേർക്കാൻ തീരുമാനം
പനത്തടി: പനത്തടി പഞ്ചായത്തിലെ വി വിധ ഭാഗങ്ങളിൽ രൂക്ഷമായ വന്യ മൃഗശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യം രൂക്ഷമായ ഹചര്യത്തിലാണ് ഭരണസമിതി പ്രദേശവാസികളുടെ യോഗം വിളിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞദിവസം കല്ലപ്പള്ളി യിൽ കാട്ടാന ഇറങ്ങിയിരുന്നു. ആന, പുലി, പന്നി, കുരങ്ങ്, കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കർഷകർ ക്ക് ഭീഷണിയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വന്യമൃ ഗങ്ങളെ തടയുന്നതിന് കർശന നടപടി സ്വീകരിച്ചിരുന്നു. പുതിയ ഭരണസമിതി ജനവാസ കേന്ദ്ര ത്തിലെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിന് കർഷകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കുന്നതിനാണ് യോഗം വിളിച്ചത്. പന്തി ക്കാൽ, വെള്ളപ്പാറ ഭാഗത്തും റാണിപുരം വാലിവ്യൂ ഭാഗത്തും പുലി ഇറങ്ങിയിട്ടുണ്ടെന്ന് വനം വകുപ്പ് സ്ഥിതീകരിച്ചിട്ടുണ്ട്. പന്തിക്കാൽ, പെരുതടി പുളികുച്ചി ഭാഗത്തുള്ള ജനങ്ങൾ ഭീതിയിലാണ്. ടാപ്പിങ്ങിന് പോകുന്നവർ പുലി ഭീഷണിയിലാണ്. പ്രദേശം പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ്, പഞ്ചായത്തംഗം കെ ബി രതീഷ്, സനൽ പെരുതടി എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കള്ളാർ പഞ്ചായത്തിലെ പുഞ്ചക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ മൃതദേഹം കണ്ടിരുന്നു. ആ ഭാഗത്ത് വീണ്ടും പുലിയെ കണ്ടതായി പരിസരവാസികൾ പറഞ്ഞതിനെ തുടന്ന് വനം വകുപ്പ് നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം വിളിച്ചുചേർത്തു.
No comments