കരിമ്പിൽ കുഞ്ഞിക്കോമന്റെ 38-ാം ചരമവാർഷിക ദിനാചരണം ; മലയോര മാരത്തോണും മെഡിക്കൽ ക്യാമ്പും 24 ന്
വെള്ളരിക്കുണ്ട് : പൊതു കാര്യപ്രസക്തനും കർഷകനും ഭൂവുടമയുമായിരുന്ന കരിമ്പിൽ കുഞ്ഞിക്കോമന്റെ 38-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി 24 ന് മിനി മാരത്തോണും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കരിമ്പിൽ ഫൗണ്ടേഷന്റെയും കസബ യുവജന കേന്ദ്രത്തിന്റെയുംചൈത്രവാഹിനി കർഷക ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി. ഫൗണ്ടേഷനൊപ്പം
വള്ളിക്കടവ് ലയൺസ് ക്ലബ്ബും തലശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.
മാരത്തോൺ രാവിലെ 6.30 ന് നാട്ടക്കല്ലിൽ തുടങ്ങും. 9.30 ന് അനുസ്മരണം കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതൽ മെഡിക്കൽ ക്യാമ്പ് തുടങ്ങും.
പത്രസമ്മേളനത്തിൽ കരിമ്പിൽ ഫൗണ്ടേഷൻ ചെയർമാൻ മുൻ ഐ ജി കെ.വി.മധുസൂദനൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ജോർജ് കുട്ടി തോമസ്, വി.വി.രാഘവൻ എന്നിവർ സംബന്ധിച്ചു
No comments