ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണവും മുൻ മെമ്പർക്ക് യാത്രയപ്പും സംഘടിപ്പിച്ചു വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ.ആർ വിജയകുമാർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു
പരപ്പ : ക്ളായിക്കോട് നവോദയ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണവും , കാലാവധി പൂർത്തിയാക്കിയ വാർഡ് മെമ്പർ പി ഗോപാലകൃഷ്ണന് യാത്രയപ്പും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ.ആർ . വിജയകുമാർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ ക്ളായിക്കോട് അധ്യക്ഷം വഹിച്ചു. പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു കൃഷ്ണൻ , ബ്ളോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റ് ടി.കെ. ദീപ , കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഭൂപേഷ് , ഒൻപതാം വാർഡ് മെമ്പർ ബി.അജിത , പി.ഗോപാലകൃഷ്ണൻ , എ.പത്മനാഭൻ , കെ. കുട്ട്യൻ ക്ളായിക്കോട് എന്നിവർ സംസാരിച്ചു. കെ.സി. ജോഷി സ്വാഗതവും , എം. ദാമോധരൻ നന്ദിയും പറഞ്ഞു.
No comments